
കൊച്ചി: കഴിഞ്ഞ മുപ്പത്തെട്ട് വർഷമായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖമായ എച്ച്.ആർ കോൺസൾട്ടൻസി സ്ഥാപനമായ സീഗൾ ഗ്രൂപ്പിൻ്റെ പുതിയ ഓഫീസ് സമുച്ചയം എ.വി.എ.ഗ്രൂപ്പ് (മെഡിമിക്സ്) മാനേജിങ് ഡയറക്ടർ ഡോക്റ്റർ എ.വി.അനുപ് ഉദ്ഘാടനം നിർവഹിച്ചു. കൊച്ചിയിലെ സൗത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള കാരക്കാട്ട് റോഡിലാണ് ഓഫീസ്.
പതിനേഴ് വർഷങ്ങളായി കൊച്ചിയിൽ ഈ സ്ഥാപനത്തിൻ്റെ ശാഖ സ്ഥുത്യർഹമായ സേവനമാണ് കാഴ്ചവെച്ചിരിക്കുന്നത് പുതിയ ഓഫീസ് മന്ദിരത്തിൽ സീഗൾ ഇൻ്റർനാഷണൽ എൽ.എൽ.പി, സീഗൾ സ്റ്റാഫിങ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ്, സീഗൾ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നിക്കൽ സർവീസസ് എന്നിവയാണ് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രലയത്തിൻ്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സീഗൾ ഗ്രൂപ്പിന് ഇന്ത്യയിലും വിദേശത്തുമായി പതിനഞ്ച് ശാഖകളുണ്ട്. സ്ഥാപനം ഒട്ടനവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ ഡോക്ടറ്റർ വിജു ജേക്കബ് മുഖ്യാതിഥി ആയിരുന്നു ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്‌സ് ചെയർമാൻ ഡോക്റ്റർ എൻ.എം.ഷറഫുദീൻ മുഖ്യാതിഥിയായിരുന്നു. ടി.ജെ വിനോദ് എം.എൽ.എ, കർണാടക ഹൈകോർട്ട് ലിക്യുഡിറ്റർ സി.വി.സജീവൻ,സീഗൾ ഗ്രൂപ്പ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. സുരേഷ് കുമാർ മധുസൂദനൻ,മുനിസിപ്പൽ കൗൺസിലർ പത്മജ എസ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.
എം.ജി.പുഷ്പാകരൻ,മുരളീധരൻ നാണു, പി.കെ. അശോകൻ, ബി.പി. വേണുഗോപാൽ കോങ്ങാട്, എം.കെ ശ്രീകുമാർ കൂടൽ, ജ്യോതിഷ് നടരാജൻ തുടങ്ങി വ്യവസായിക സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ, കലാ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. സീഗൾ ഗ്രൂപ്പ് ഡയറക്ടർ ശ്രേയസ്സ് സുരേഷ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.