കോഴിക്കോട്ട് ബൈക്ക് ഷോറൂമിൽ തീപിടിത്തം; 7 വാഹനങ്ങൾ കത്തി നശിച്ചു

സർവീസിനായി ഉടമകൾ നൽകിയിരുന്ന വാഹനങ്ങളുൾപ്പെടെയാണ് കത്തി നശിച്ചത്
seven two wheelers charred in a fire in showroom

കോഴിക്കോട് ബൈക്ക് ഷോറൂമിൽ തീപിടിത്തം; 7 വാഹനങ്ങൾ കത്തി നശിച്ചു

Updated on

കോഴിക്കോട്: കോഴിക്കോട് മാവൂരിലെ ബൈക്ക് ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ ഏഴ് വാഹനങ്ങൾ കത്തി നശിച്ചു. സർവീസിനായി ഉടമകൾ നൽകിയിരുന്ന വാഹനങ്ങൾ ഉൾപ്പെടെയാണ് കത്തി നശിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

മാവൂർ പൊലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന കെഎംഎച്ച് മോട്ടോഴ്സ് എന്ന സ്ഥാനത്തിലാണ് തീപിടിച്ചത്. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും പരിസരത്തുണ്ടായിരുന്ന യാത്രക്കാരും ചേർന്ന് തീയണയ്ക്കാൻ ശ്രമം നടത്തി. ഫലം കാണാതെ വന്നതോടെ മുക്കത്തുനിന്നു ഫയർഫോഴ്സെത്തി തീയണയ്ക്കുകയായിരുന്നു.

സർവീസിനായി എത്തിച്ച ആറ് ബൈക്കുകളും വിൽപ്പനയ്ക്കായി വച്ചിരുന്ന ഒരു ബൈക്കുമാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com