ഫൊക്കാന സ്വിം കേരള സ്വിം പാലാ എഡിഷന് തുടക്കമായി

ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാ സംവിധായകൻ ഭദ്രൻ വിശിഷ്ടാതിഥിയായി.
Fokana Swim Kerala Swim Pala edition begins

ഫൊക്കാന സ്വിം കേരള സ്വിം പാലാ എഡിഷന് തുടക്കമായി

Updated on

കോട്ടയം: കേരളത്തിലെ ജലസംബന്ധമായ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ് ആൻഡ് പ്രമോട്ടിങ് സൊസൈറ്റിയുടേയും, അമെരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെയും നേതൃത്വത്തിൽ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതീ - യുവാക്കൾക്കുമായി നൽകിവരുന്ന സൗജന്യ നീന്തൽ പരിശീലനമായ സ്വിം കേരളാ സ്വിമ്മിന്‍റെ പാലാ എഡിഷന് തുടക്കമായി.

ഇതിന്‍റെ ഭാഗമായി പാലാ സെന്‍റ് തോമസ് കോളെജിന്‍റെ നീന്തൽകുളത്തിൽ നടത്തുന്ന പരിശീലന ക്യാമ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം പാലാ നഗരസഭ അധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാ സംവിധായകൻ ഭദ്രൻ വിശിഷ്ടാതിഥിയായി.

നഗരസഭ കൗൻസിലറും മുൻ ദേശീയ വാട്ടർ പോളോ താരവുമായ ബിനു പുളിക്കക്കണ്ടം, ലോകോത്തര സാഹസിക നീന്തൽ താരവും, മുഖ്യ പരിശീലകനുമായ എസ് പി മുരളീധരൻ, മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡന്‍റ് മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, കോളെജ് ബർസർ ഫാ. മാത്യു ആലപ്പാട്ടു മേടയിൽ, ഫൊക്കാന മുൻ ചെയർമാൻമാരായ പോൾ കറുകപ്പിള്ളിൽ, ജോൺ പി. ജോൺ, മുൻ ജനറൽ സെക്രട്ടറി ടോമി കോക്കാട്ട്, റീജണൽ വൈസ് പ്രസിഡന്‍റ് ജോസി കാരക്കാട്ട് മൈൽ സ്റ്റോൺ സൊസൈറ്റി ഭാരവാഹികളായ സെക്രട്ടറി

ഡോ. ആർ പൊന്നപ്പൻ, എക്സിക്യൂട്ടിവ് അംഗം കെ.കെ. ഗോപികുട്ടൻ, പിആർഓ ആർ. രാഖി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി അടക്കം സംഘാടകർ കുട്ടികൾക്കൊപ്പം നീന്താനിറങ്ങിയത് പങ്കെടുത്തവർക്ക് ആവേശമായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com