ഗവർണറുടെ വാഹനമാണെന്ന് കരുതി ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ

കഞ്ചിക്കോട്ടും ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി
SFI
SFIRepresentative image

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹനമാണെന്ന് കരുതി ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് സംഭവം. ദേശീയപാത 544 ലൂടെ സൈറനിട്ട് വന്ന വാഹനം ഗവർണറുടേതാണെന്ന് തെറ്റിധരിച്ച് എസ്എഫ്ഐക്കാർ കരിങ്കൊടി കാണിക്കുകയായിരുന്നു.

കഞ്ചിക്കോട്ടും ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് അരുൺ ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com