ശിവരാത്രി: ആലുവയില്‍ ഗതാഗത നിയന്ത്രണം

മാർച്ച് 8 ന് വൈകിട്ട് 4 മുതല്‍ 9 ന് പകല്‍ 2 വരെ ആലുവ പട്ടണത്തിലും പരിസരത്തും ട്രാഫിക് നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി
ആലുവ ആകാശദൃശ്യം
ആലുവ ആകാശദൃശ്യംGoogle Earth

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് 8 ന് വൈകിട്ട് 4 മുതല്‍ 9 ന് പകല്‍ 2 വരെ ആലുവ പട്ടണത്തിലും പരിസരത്തും ട്രാഫിക് നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. മണപ്പുറത്തേയ്ക്ക് വരുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയില്‍ നിന്നും ജിസിഡിഎ റോഡു വഴി ആയുർവേദ ആശുപത്രിയ്ക്ക് മുന്നിലൂടെ മണപ്പുറത്തേയ്ക്ക് പോകേണ്ടതാണ്.

മണപ്പുറത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്കും, സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേകം ഗ്രൗണ്ടുകള്‍ തയാറാക്കി.

മണപ്പുറം ഭാഗത്ത് നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ മറ്റ് പ്രൈവറ്റ് വാഹനങ്ങള്‍ എന്നിവ ഓള്‍ഡ് ദേശം റോഡ് വഴി നേരെ പറവൂര്‍ കവലയില്‍ എത്തണം.

തോട്ടയ്ക്കാട്ടുക്കര ജംക്‌ഷനില്‍ നിന്നും മണപ്പുറത്തേയ്ക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. വരാപ്പുഴ, എടയാര്‍ ഭാഗങ്ങളില്‍ നിന്നും ബസുകള്‍ തേട്ടയ്ക്കാട്ടുക്കര കവലയില്‍ നിന്നും, ഇടത്തോട്ട് തിരിഞ്ഞ് അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂര്‍ കവല. യു.സി കോളേജ്, കടുങ്ങല്ലൂര്‍ വഴി തിരികെ പോകണം.

അങ്കമാലി ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകള്‍ പറവൂര്‍ കവലയില്‍ ആളെ ഇറക്കി യു ടേണ്‍ ചെയ്ത് മടങ്ങി പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നും ദേശീയ പാത വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസുകള്‍ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാന്‍ഡിലെത്തി ആളെയിറക്കി പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിന്നും തിരികെ ബാങ്ക് ജംക്‌ഷന്‍ ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

എറണാകുളം ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, വഴി പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തി പ്രൈവറ്റ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തേണ്ടതും. തിരികെ ബാങ്ക് ജംക്‌ഷന്‍ ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പമ്പ് ജംങ്ഷന്‍ വഴി ആലുവ മഹാത്മഗാന്ധി ടൗണ്‍ ഹാളിന് മുന്‍വശമുള്ള താത്കാലിക സ്റ്റാന്‍ഡില്‍ എത്തി, അവിടെ നിന്നും തിരികെ സർവീസ് നടത്തേണ്ടതാണ്.

പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകള്‍, ഡി.പി.ഒ ജംഗ്ഷന്‍ വഴി നേരേ താഴേക്ക് ഇറങ്ങി, ഗവ. ഹോസ്പിറ്റല്‍, കാരോത്തുകുഴി വഴി സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും അവിടെനിന്നും തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവീസ് റോഡിലൂടെ പുളിഞ്ചോട് ജംഗ്ഷനില്‍ എത്തി കാരോത്തുകുഴി വഴി ഗവണ്‍മെന്‍റ് ഹോസ്പിറ്റല്‍ റെയില്‍വേ സ്ക്വയര്‍ പമ്പ് ജംഗ്ഷന്‍ വഴി തിരികെ പോകേണ്ടതാണ്.

8 ന് വൈകിട്ട് 8 മുതല്‍ ബാങ്ക് കവല തുടങ്ങി മഹാത്മഗാന്ധി ടൗണ്‍ ഹാള്‍ റോഡ് വരെ സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല.

8 ന് വൈകിട്ട് 8 മുതല്‍ ദേശീയ പാത ഭാഗത്തു നിന്നും ആലുവ ടൗണ്‍ വഴി പോകേണ്ട വാഹനങ്ങള്‍ പുളിഞ്ചോട് ജംക്‌ഷനില്‍ എത്തി കാരോത്തുകുഴി, ഗവണ്‍മെന്‍റ് ഹോസ്പിറ്റല്‍ വഴി പോകേണ്ടതും, പെരുമ്പാവൂര്‍ ഭാഗത്തു നിന്നും ടൗണ്‍ വഴി ദേശീയ പാതയിലേക്ക് പോകേണ്ട വാഹനങ്ങള്‍ മാത ജംഗ്ഷന്‍, സീനത്ത്, ഡിപിഒ ജംക്‌ഷന്‍, ഗവ. ഹോസ്പിറ്റല്‍ ജംക്‌ഷന്‍, കാരോത്തുകുഴി വഴി പോകേണ്ടതാണ് ഹൈവെകളിലും, പ്രാന്തപ്രദേശങ്ങളിലും, ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.

ആലുവ പാലസിന് സമീപമുള്ള കൊട്ടാരം കടവില്‍ നിന്നും, മണപ്പുറത്തേയ്ക്ക് പോകുന്നതിന് പാലം നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ കടത്തു വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല. 8 ന് രാത്രി 10 മുതല്‍ 9 ന് പകല്‍ 10 വരെ തൃശുര്‍ ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങള്‍ എല്ലാം തന്നെ അങ്കമാലിയില്‍ നിന്നും എം.സി റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. 8 ന് രാത്രി 10 മുതല്‍ 9 പകല്‍ 10 വരെ എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ കളമശ്ശേരിയില്‍ നിന്നും കണ്ടെയ്നര്‍ റോഡ് വഴി പറവൂര്‍ എത്തി മാഞ്ഞാലി റോഡില്‍ പ്രവേശിച്ച് അത്താണി ജംക്‌ഷന്‍ വഴി തൃശൂര്‍ ഭാഗത്തേക്ക് പേകേണ്ടതാണ്. ദേശീയ പാതയുടെ ഇരുവശത്തും യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കുന്നതല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com