ആനപ്രമ്പാൽ ജലോത്സവം: ഷോട്ട് പുളിക്കത്തറ ജേതാവ്

അമ്പലക്കടവന്‍ രണ്ടാം സ്ഥാനവും നേടി
ആനപ്രമ്പാൽ ജലോത്സവം: ഷോട്ട് പുളിക്കത്തറ ജേതാവ്

അമ്പലപ്പുഴ: കുട്ടനാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാലാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആനപ്രമ്പാൽ ജലോത്സവത്തില്‍ സതീശന്‍ തെന്നശ്ശെരി ക്യാപ്റ്റനായ തലവടി ബോട്ട് ക്ലബ് തുഴഞ്ഞ ഷോട്ട് പുളിക്കത്തറ വിജയിച്ചു. നിഖില്‍ ജയകുമാര്‍ ക്യാപ്റ്റനായ കെ.ബി.സി കൊച്ചമ്മനം തുഴഞ്ഞ അമ്പലക്കടവന്‍ രണ്ടാം സ്ഥാനവും നേടി. വെപ്പ് ബിഗ്രേഡ് വിഭാഗത്തിൽ എബ്രഹാം മൂന്ന്‌ തൈയ്ക്കൽ ജേതാവായി. പുന്നത്രപുരക്കൽ രണ്ടാം സ്ഥാനവും നേടി. വടക്കനോടി ബിഗ്രേഡ് വിഭാഗത്തിൽ കുറുപ്പ്പറമ്പൻ ജേതാവായി. ചുരുളൻ വിഭാഗത്തിൽ പുത്തൻപറമ്പിലും ജേതാവ് ആയി.

ആനപ്രമ്പാൽ ക്ഷേത്ര കടവില്‍ നടന്ന ജലോത്സവവും പൊതുസമ്മേളനവും കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ: വി. വേണു ഉദ്ഘാടനം ചെയ്തു. ജലോത്സവ സ്വാഗതസംഘം ചെയർമാൻ ബിജു പറമ്പുങ്കല്‍ അധ്യക്ഷത വഹിക്കും. ജലോത്സവ ഫ്ലാഗ് ഓഫ് കർമ്മം ജനറല്‍ കണ്‍വീനര്‍ നിർവഹിച്ചു. ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗായത്രി ബി. നായര്‍ നിർവഹിച്ചു.

കുട്ടനാട് സാംസ്കാരിക വേദി പ്രസിഡന്‍റ് പീയൂഷ് പി.പ്രസന്നന്‍, സെക്രട്ടറി ജിനു ശാസ്താംപറമ്പ്, സുനില്‍ മൂലയില്‍, ട്രഷറർ എം.ജി കൊച്ചുമോന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഡോ:ജോൺസൺ വി. ഇടിക്കുള, തോമസുകുട്ടി ചാലുങ്കന്‍, മോനിച്ചന്‍, അരുണ്‍ പുന്നശ്ശേരി, കെ.വി മോഹനന്‍, ഷാജി കറുകത്ര, മനോജ് തുണ്ടിയില്‍ എന്നിവർ നേതൃത്വം നല്‍കി. എടത്വ സി.ഐ ആനന്ദ് ബാബു വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com