'വേൾഡ് ഓഫ് വിസിലേഴ്സ്' വിസിൽ മാരത്തണിൽ ശ്രുതി സാന്ദ്ര ജേതാവ്

ടിനു ആന്‍റണി, നിഖിൽ പ്രഭു എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
Shruti Sandra wins 'World of Whistlers' whistle marathon

സാന്ദ്ര

Updated on

കൊച്ചി: വേൾഡ് ഓഫ് വിസിലേഴ്‌സ് സംഘടിപ്പിച്ച വിസിൽ മാരത്തൺ 2025ൽ ശ്രുതി സാന്ദ്ര ജേതാവ്. തുടർച്ചയായി രണ്ടാം തവണയാണ് കൊല്ലം സ്വദേശിയായ ഈ എട്ടാം ക്ലാസുകാരി വിജയിയാകുന്നത്. സർക്കാരിന്‍റെ ഉജ്വല ബാല്യം പുരസ്കാരവും നേടിയിട്ടുണ്ട്.

ടിനു ആന്‍റണി, നിഖിൽ പ്രഭു എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മൂന്നു മാസം നീണ്ട ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്ത 58 മലയാളി വിസിലർമാരിൽ നിന്നു തെര ഞ്ഞെടുത്ത 9 പേരാണ് കൊച്ചി ചാവറ കൾചറൽ സെന്‍ററിൽ നടന്ന മെഗാ ഫൈനലിൽ മാറ്റുരച്ചത്.

വേൾഡ് ഓഫ് വിസിലേഴ്സ് ഭാരവാഹികളായ ജ്യോതി ആർ. കമ്മത്ത്, എം.കെ. ബിജോയ്, അനിൽ ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com