അമ്മയുടെ മുന്നിൽ വച്ച് ആറ് വയസുകാരൻ ബസിടിച്ച് മരിച്ചു

ചൊവ്വാഴ്ച വൈകുന്നേരം പുലശേരിക്കരയിലാണ് അപകടമുണ്ടായത്
Six-year-old boy dies after being hit by bus in front of his mother

ആരവ്

Updated on

പട്ടാമ്പി: അമ്മയുടെ മുന്നിൽ വച്ച് ആറ് വയസുകാരൻ സ്കൂൾ ബസിടിച്ച് മരിച്ചു. ഓങ്ങല്ലൂർ പുലശേരിക്കര സ്വദേശി കാമ്യകം വീട്ടിൽ കൃഷ്ണകുമാർ - ശ്രീദേവി എന്നിവരുടെ മകൻ ആരവാണ് ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. വാടാനാംകുറിശി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആരവ്.

ചൊവ്വാഴ്ച വൈകുന്നേരം പുലശേരിക്കരയിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ നിന്ന് വീടിനു മുന്നില്‍ ഇറങ്ങിയ ആരവ് അമ്മയുടെ കൈയില്‍ നിന്ന് പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന പുലാശേരിക്കര യുപി സ്‌കൂളിന്‍റെ വാഹനം കുട്ടിയെ ഇടിക്കുക‍യായിരുന്നു.

പരുക്കേറ്റ ആരവിനെ ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com