

കോഴിക്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം
കോഴിക്കോട്: കുന്ദമംഗലം മടവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കാടുവെട്ടാനെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. നാലുമാസം മുൻപ് നരിക്കുനിയിൽ നിന്ന് കാണാതായ വ്യക്തയുടെ അസ്ഥികൂടമാണിതെന്നാണ് സംശയിക്കുന്നത്.
പുല്ല് ചെത്തിത്തെളിക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് അസ്ഥികൂടം കണ്ടത്. സമീപത്തു നിന്നും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തുകയും പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. ഫോറൻസിക് വിഭാഗവും പരിശോധന നടത്തുകയാണ്.