കളമശേരിയിൽ സ്വകാര്യഭൂമിയിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

സംഭവത്തിൽ പൊലീസ് കേസെടുത്തു.
Skull and bones found in Kalamassery

കളമശേരിയിൽ സ്വകാര്യഭൂമിയിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Updated on

കളമശേരി: കളമശേരി എൻഐഎ ഓഫീസിന് സമീപം നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന സ്വകാര്യഭൂമിയിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് ഇവിടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തലയോട്ടി ഉൾപ്പെടെ കണ്ടെത്തിയത്.

തുടർന്ന് ചൊവ്വാഴ്ച രാവിലയോടെ, ഫോറൻസിക് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ എത്രത്തോളം പഴക്കമുണ്ടെന്നുൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com