കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

അപകടത്തിൽ പരുക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Slab collapses during building demolition; natives of Kothamangalam meet tragic end

ജോയ്, അനൂപ്

Updated on

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ കോതമംഗലം സ്വദേശികളായ രണ്ട് പേർ മരിച്ചു. മാതിരപ്പിള്ളി പുളിമൂട്ടിൽ ജോയ് (58), കോഴിപ്പിള്ളി മാരിയിൽ അനൂപ് (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെയാണ് കോൺക്രീറ്റ് സ്ലാബ് താഴേക്കു പതിച്ചത്. മരണപ്പെട്ട അനൂപും ജോയിയും അടക്കം നാല് പേരാണ് ഇവിടെ ഉണ്ടായിരുന്നത്.

logo
Metro Vaartha
www.metrovaartha.com