സ്വത്തിനും സ്വർണത്തിനും വേണ്ടി അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

സെപ്റ്റംബർ 25നായിരുന്നു സംഭവം.
Son arrested for trying to kill mother for property and gold

പ്രതി ബിനീഷ്

Updated on

കോഴിക്കോട്: താമരശേരിയിൽ സ്വത്തും സ്വർണവും ആവശ്യപ്പെട്ട് 75 കാരിയായ അമ്മയെ കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പുതുപ്പാടി കുപ്പായക്കോട് സ്വദേശി ബിനീഷ് (45) ആണ് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അമ്മയുടെ പേരിലുളള വീടും പറമ്പും തന്‍റെ പേരിൽ എഴുതി തരണമെന്നും അമ്മയുടെ കൈവശമുളള സ്വർണം തനിക്ക് തരണമെന്നു ആവശ്യപ്പെട്ടാണ് മദ്യലഹരിയിലെത്തിയ മകൻ അമ്മയെ മർദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

സെപ്റ്റംബർ 25നായിരുന്നു സംഭവം. അമ്മയെ മർദിക്കുകയും, ഇവരുടെ ഇരുകൈകളും കഴുത്തിൽ ശക്തിയായി ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്നായിരുന്നു പരാതി. പരുക്കേറ്റ മേരി ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

സ്ഥിര മദ്യപാനിയായ പ്രതി നിരന്തരം അമ്മയെ ഉപദ്രവിക്കുന്നയാളാണ്. ഇയാളുടെ മദ്യപാനം കാരണം ഭാര്യയും മക്കളും നേരത്തെ ഉപേക്ഷിച്ച് പോവുകയായിരുന്നു. അമ്മയും പ്രതിയും മാത്രമായിരുന്നു വീട്ടിൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com