കാർ വാങ്ങി കൊടുക്കാത്തതിന്‍റെ പേരിൽ തർക്കം; മകന്‍റെ തല അച്ഛൻ അടിച്ചു പൊട്ടിച്ചു

അച്ഛൻ വിനയാനന്ദനെതിരേ പൊലീസ് കേസെടുത്തിരിക്കുകയാണ്.
Son attacks father for not buying him a car; father hits son on the head

കാർ വാങ്ങി നൽകാഞ്ഞതിന്‍റെ പേരിൽ തർക്കം; മകന്‍റെ തല അടിച്ചു പൊട്ടിച്ച് അച്ഛൻ

file

Updated on

തിരുവനന്തപുരം: ആഡംബര കാർ വാങ്ങി കൊടുക്കാത്തതിന്‍റെ പേരിൽ ആക്രമിച്ച മകന്‍റെ തല അടിച്ചു പൊട്ടിച്ച് അച്ഛൻ. ആക്രമണത്തിൽ മകന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂർ ഭാഗത്താണ് സംഭവം.

28 കാരനായ ഹൃദ്യക്കിനാണ് പരുക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഹൃദ്യക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിൽ അച്ഛൻ വിനയാനന്ദനെതിരേ പൊലീസ് കേസെടുത്തു.

‌ആഡംബര കാർ വാങ്ങി തരണമെന്ന് ആവശ്യപ്പെട്ട് ഹൃദ്യക്ക് നിരന്തരം വീട്ടിൽ‌ തർക്കങ്ങൾ ഉണ്ടാക്കുമായിരുന്നു. മുൻപ് ലക്ഷങ്ങൾ വില വരുന്ന ബൈക്ക് മകന് വാങ്ങി കൊടുത്തിരുന്നു. പിന്നീട് ആഡംബര കാർ വാങ്ങി കൊടുക്കണമെന്നായി.

എന്നാൽ, കാർ വാങ്ങി കൊടുക്കാൻ സാധിക്കില്ലെന്ന് അച്ഛൻ അറിയിച്ചതോടെ ഇരുവരും തമ്മിലുളള വാക്കു തർക്കം രൂക്ഷമായി. പ്രകോപിതനായ മകൻ അച്ഛനെ ആക്രമിക്കുകയും, മകന്‍റെ തല അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചു പൊട്ടിക്കുകയുമാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com