തിരുവനന്തപുരം: കുറ്റിച്ചലിൽ അച്ഛനെ മകൻ അടിച്ചു കൊന്നു. കുറ്റിച്ചൽ സ്വദേശി രവി (65) ആണ് കൊല്ലപ്പെട്ടത്. പ്രതി നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് കൊലപാതകം എന്നാണ് നിഗമനം. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം.