ആലപ്പുഴയിൽ കിടപ്പിലായ അച്ഛനെ മദ്യലഹരിയിൽ മർദിച്ച് മകൻ; പ്രതി ഒളിവിൽ

അച്ഛനെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സഹോദരനാണ് മൊബൈലിൽ പകർത്തിയത്.
Son beats up bedridden father in Alappuzha while drunk; accused absconding

ആലപ്പുഴയിൽ കിടപ്പിലായ അച്ഛനെ മദ്യലഹരിയിൽ മർദിച്ച് മകൻ; പ്രതി ഒളിവിൽ

file image

Updated on

ആലപ്പുഴ: കിടപ്പിലായ അച്ഛനെ മദ്യലഹരിയിൽ മർദിച്ച് മകൻ. പട്ടണക്കാട് സ്വദേശി ചന്ദ്രശേഖരൻ പിളളയ്ക്കാണ് (75) മർദനമേറ്റത്. സംഭവത്തിൽ മകൻ അഖിൽ ചന്ദ്രനെതിരേ പൊലീസ് കേസെടുത്തു. കട്ടിലിൽ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു ചന്ദ്രശേഖരനെ മർദിച്ചത്. മകൻ അഖിൽ ചന്ദ്രനെതിരേ പട്ടണക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി സംഭവത്തിന് ശേഷം ഒളിവിലാണ്.

അച്ഛനെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സഹോദരനാണ് മൊബൈലിൽ പകർത്തിയത്. പിതാവിനെ മർദിക്കുന്ന സമയത്ത് തൊട്ടരികിലായി അമ്മയും ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഏറെനാളായി കിടപ്പിലാണ് ചന്ദ്രശേഖരൻ പിള്ള. മർദനം മദ്യലഹരിയിൽ തന്നെയാണെന്നും മറ്റ് കാരണങ്ങൾ ഇല്ലെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അഖിലിനായി പൊലീസ് അന്വേഷണം പൊലീസ് ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com