തൃശൂരിൽ അച്ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകൻ

കരാട്ടെ ഉൾപ്പെടെയുള്ള ആയോധനകലകൾ വശമുള്ള ആളാണ് വിഷ്ണുവെന്ന് പൊലീസ് പറയുന്നു.
Son threatens to commit suicide after stabbing father in Thrissur

തൃശൂരിൽ അച്ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകൻ

Updated on

തൃശൂർ: മുത്രത്തിക്കരയിൽ അച്ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകൻ. വെട്ടേറ്റ അച്ഛൻ ശിവനെ (70) തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് കണ്ടത് ആത്മഹത്യ ഭീഷണി മുഴക്കി വീടിനു മുകളിൽ കയറി നിൽക്കുന്ന മകൻ വിഷ്ണുവിനെയാണ്.

ഇതോടെ പൊലീസും ഫയർഫോഴ്‌സും ഏറെ നേരത്തെ അനുനയ ശ്രമത്തിനു ശേഷമാണ് വിഷ്ണുവിനെ താഴെയിറക്കിയത്. സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിലെ മുറിയിൽ ആഭിചാരക്രിയയുടെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മുടി കത്തിച്ചതായും കോഴിത്തല വച്ചതായും കണ്ടെത്തി. കരാട്ടെ ഉൾപ്പെടെയുള്ള ആയോധനകലകൾ വശമുള്ള ആളാണ് വിഷ്ണുവെന്ന് പൊലീസ് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com