മലപ്പുറത്ത് പത്താം ക്ലാസ് വിദ‍്യാർഥിനി കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് കസ്റ്റഡിയിൽ

കൈകൾ കൂട്ടികെട്ടിയ നിലയിൽ സ്കൂൾ യൂണിഫോമിലായിരുന്നു മൃതദേഹം
sslc student found murdered in Malappuram; boyfriend in custody

മലപ്പുറത്ത് പത്താം ക്ലാസ് വിദ‍്യാർഥിനി കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് കസ്റ്റഡിയിൽ

file image

Updated on

മലപ്പുറം: പത്താം ക്ലാസ് വിദ‍്യാർഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മലപ്പുറത്തെ വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടികെട്ടിയ നിലയിൽ സ്കൂൾ യൂണിഫോമിലായിരുന്നു മൃതദേഹം.

സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് വൺ‌ വിദ‍്യാർഥിയായ 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ കുറ്റസമ്മതം നടത്തിയതായാണ് സൂചന. കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. രാവിലെ 9.30ക്ക് കരുവാരകുണ്ട് സ്കൂൾ പടിയിൽ വിദ‍്യാർഥിനി ബസിറങ്ങിയിരുന്നുവെങ്കിലും പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com