സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പിന് ജില്ലയിൽ ഉജ്ജ്വല സ്വീകരണം

കോട്ടയം പത്തനംതിട്ട,ആലപ്പുഴ ,കൊല്ലം ജില്ലകളിലെ സ്കൂളുകളിലൂടെ കടന്നുപോകുന്ന പര്യടനം ഒക്ടോബർ 21ന് വേദിയായ തിരുവനന്തപുരത്ത് എത്തും.
State School Sports Festival: Gold Cup receives a warm welcome in the district

സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പിന് ജില്ലയിൽ ഉജ്ജ്വല സ്വീകരണം

Updated on

കൊച്ചി: ഒളിംപിക്സ് മാതൃകയിൽ നടക്കുന്ന സംസ്‌ഥാന സ്‌കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് നൽകുന്ന സ്വർണക്കപ്പിന് (ചീഫ് മിനിസ്റ്റേഴ്സ‌് ട്രോഫി) ജില്ലയിൽ ആവേശോജ്ജ്വലമായ സ്വീകരണം. രാവിലെ ഒമ്പതിന് ആലുവ വിദ്യാധിരാജ സ്കൂളിൽ എത്തിച്ച സ്വർണകപ്പ് വിദ്യാർഥികളുടെ വാദ്യമേളത്തിന്‍റെ അകമ്പടിയോടെ അൻവർ സാദത്ത് എംഎൽഎ സ്വീകരിച്ചു.

തുടർന്ന് കളമശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എത്തിയ ട്രോഫി പര്യടനയാത്ര വിദ്യാർഥികൾ ബാൻഡ് മേളത്തിന്‍റെ അകമ്പടിയോടെ സ്വീകരിച്ചു. എറണാകുളം സെന്‍റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയ ട്രോഫി പര്യടനത്തിന് ടി.ജെ. വിനോദ് എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തൃപ്പൂണിത്തുറ സെന്‍റ് ജോസഫ് യുപി സ്കൂളിൽ എത്തിയ പര്യടനം തൈക്കുടം സെന്‍റ് അഗസ്റ്റിൻ യു പി സ്കൂളിലെ വിദ്യാർഥികളുടെ സ്കേറ്റിങ്ങിന്‍റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയ സ്വർണ കപ്പിന് പി.വി, ശ്രീനിജൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മൂവാറ്റുപുഴ സെന്‍റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്വീകരണത്തോടെ സ്വർണ്ണ കപ്പും വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്രയുടെ ജില്ലയിലെ പര്യടനം അവസാനിച്ചു. അടുത്തദിവസം കോട്ടയം പത്തനംതിട്ട,ആലപ്പുഴ ,കൊല്ലം ജില്ലകളിലെ സ്കൂളുകളിലൂടെ കടന്നുപോകുന്ന പര്യടനം ഒക്ടോബർ 21ന് വേദിയായ തിരുവനന്തപുരത്ത് എത്തും.

ജ്വലിക്കുന്ന കേരളം”എന്ന ആശയത്തെ ആസ്പദമാക്കി കേരള ഭൂപട മാതൃകയിൽ ആനയും അശോകസ്തംഭവും ഉൾപ്പെടെയാണ് സ്വർണ കപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആറ് സ്കൂളുകളിലാണ് ട്രോഫിയുമായി വിളംബര ഘോഷയാത്ര എത്തിയത്. പര്യടനത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ലഹരിയോട് വിടപറയാം സ്പോർട്സിനെ ലഹരിയാക്കാം എന്ന സന്ദേശം ഉയർത്തി കാണിച്ചുകൊണ്ടുള്ള കാക്കാരിശി നാടകവും എല്ലാ സ്വീകരണ വേദികളിലും അരങ്ങേറി.

വിവിധ ഇടങ്ങളിലായി നടന്ന സ്വീകരണ പരിപാടിയിൽ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസർ എം.എ. ഷീല,

ആലുവ നഗരസഭ വൈസ് ചെയർമാൻ സൈജി ജോളി, തൃപ്പൂണിത്തുറ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പീതാംബരൻ, ജനപ്രതിനിധികൾ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കാളികളായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com