
പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു
file
അടൂർ: പത്തനംതിട്ടയിൽ തെരുവുനായയുടെ ആക്രമണത്തെത്തുടർന്ന് 11 പേർക്ക് കടിയേറ്റു. ഇവരെ പത്തനതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വ‍്യാഴാഴ്ച ഉച്ചയോടെയാണ് നായയുടെ ആക്രമണമുണ്ടായത്. ഓമല്ലൂർ പുത്തൻപീടിക, സന്തോഷ് ജങ്ഷൻ, കോളെജ് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നവർക്കു നേരെയായിരുന്നു തെരുനായയുടെ ആക്രമണമുണ്ടായത്.