മുക്കത്ത് 15ലേറെ പേരെ കടിച്ച തെരുവുനായക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു; നായ ചത്തു

4 കുട്ടികൾക്കുൾപ്പടെ നായയുടെ അക്രമണത്തിൽ കടിയേറ്റിരുന്നു.
stray dog
stray dog

കോഴിക്കോട്: മുക്കത്തും പരിസരപ്രദേശങ്ങളും പരിഭ്രാന്തി പരത്തി 15 ലേറെ പേരെ കടച്ച തെരുവുനായക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു. വയനാട് പൂക്കോട് വെറ്റിനറി കോളെജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് പേ വിഷ ബാധ കണ്ടെത്തിയത്. 4 കുട്ടികൾക്കുൾപ്പടെ നായയുടെ അക്രമണത്തിൽ കടിയേറ്റിരുന്നു.

ഇന്നലെ രാത്രി വൈകിയും ആക്രമണം തുടർന്നതോടെ മുക്കം നഗരസഭ അധികൃതരും നാട്ടുകരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാരുന്നു വയലിൽ നായ ചത്ത നിലയിൽ കണ്ടെത്തുന്നത്. പരിക്കേറ്റവരിൽ മിക്കവരും ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com