

വടക്കാഞ്ചേരിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ
പാലക്കാട്: വടക്കാഞ്ചേരിയിൽ കിടപ്പുരോഗിയായ വിട്ടമ്മയെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ. കഴിഞ്ഞ ദിവസമാണ് കിടപ്പുരോഗിയായ പുളിമ്പറമ്പ് സ്വദേശി വിശാലത്തെ (55) തെരുവുനായ ആക്രമിച്ചത്.
വീടിന് മുൻവശത്ത് കട്ടിലിൽ കിടക്കുമ്പോഴായിരുന്നു ആക്രമണം. കൈയിലാണ് കടിയേറ്റത്. സാരമായ പരുക്കേറ്റ വിശാലം നിലവിൽ ആശുപത്രയിൽ ചികിത്സയിലാണ്.