
കോഴിക്കോട്: ബാലുശേരിയിൽ ഉപജില്ലാ കലോത്സവത്തിനിടെ സംഘർഷം. 20 വിദ്യാർഥികളെ മർദിച്ചെന്ന് പരാതി.
ഇന്നലെ വൈകിട്ട് നന്മമണ്ട എച്ച് എസ്എസിലാണ് സംഘർഷം നടന്നത്. മർദനമേറ്റ പൂനുർ ജിഎച്ച്എസ്എസിലെ വിദ്യാർഥികളെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് അധ്യാപകരാണ് പൊലീസിൽ പരാതി നൽകിയത്.