

സ്വാതി
കൊച്ചി: വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. പറവൂർ ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ് – നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് സ്വാതി.
യൂണിഫോം തേക്കുന്നതിനിടെ ഉച്ചയോടെയാണ് ഷോക്കേറ്റത്. ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളെജിലേയ്ക്ക് മാറ്റി.