
പാലക്കാട്: മണ്ണാർക്കാട് ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരുക്ക്. തെങ്കര സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി മർജാനക്കാണ് പരുക്കേറ്റത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ബസിൽ നിന്നു തെറിച്ചുവീണിട്ടും വാഹനം നിർത്താതെ പോയതായി കുട്ടി ആരോപിച്ചു. ബസിൽ നിന്നും കുട്ടികൾ ഇറങ്ങി തീരുന്നതിനു മുമ്പേ മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. ഡ്രൈവറുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരും രംഗത്തെത്തി. കൈയ്ക്കും കാലിനും പരുക്കേറ്റ കുട്ടിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.