
ശ്രീവേദ്
കൊച്ചി: ആലുവയിൽ വിദ്യാർഥിയെ കാണാതായി. ചെങ്ങമനാട് ദേശം സ്വദേശിയും വിദ്യാധിരാജ വിദ്യാഭവനിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ ശ്രീവേദിനെയാണ് കാണാതായത്. വീട്ടിൽ കത്തെഴുതി വച്ച് വ്യാഴാഴ്ച രാത്രിയാണ് വിദ്യാർഥി വീടു വിട്ടിറങ്ങിയത്. തന്നെ അന്വേഷിക്കേണ്ടെന്നും താൻ പോകുന്നു എന്നുമാണു കത്തിലുണ്ടായിരുന്നത്.
നെടുമ്പാശേരി പൊലീസിൽ കുടുംബം പരാതി നൽകി. കുട്ടി ആലുവയിലൂടെ നടന്നു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തു.