സ്കൂളിന് സമീപത്തുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരുക്ക്

കുട്ടിക്ക് 25 ശതമാനത്തോളം പൊള്ളലേറ്റു
student injured by electric shock from transformer near school in alappuzha
സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരുക്ക്

ആലപ്പുഴ: ചുനക്കരയിൽ സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരുക്ക്. ചുനക്കര ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കളിലെ പ്ലസ് ടു വിദ്യാർത്ഥി സൂര്യനാഥിനാണ് പരിക്കേറ്റത്. ശരീരഭാഗത്തും കൈകളിലുമായി 25 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ പരുമലയിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യവസ്ഥ ഗുരുതരമല്ലെന്നാണ് വിവരം.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്കൂൾ കോമ്പൗണ്ടിന്‍റെ മതിലിനോടു ചേർന്നുള്ള സ്ഥലത്താണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി വിദ്യാർത്ഥികൾ വരുമ്പോഴായിരുന്നു സൂര്യനാഥിന് ഷോക്കേറ്റത്. ഇതിന് ചുറ്റുമായി അരമതിലും കമ്പിവേലിയുമുണ്ട്. അപകട സാധ്യതയുള്ളതിനാൽ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്നും ചുറ്റിലുമായി ഉയരത്തിലുള്ള സുരക്ഷാവേലി നിർമിക്കണമെന്നും നാട്ടുകാർ വൈദുതി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നതായാണ് നാട്ടുകാർ പറയുന്നത്.

Trending

No stories found.

Latest News

No stories found.