ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്കേറ്റു

തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് ക്ലാസ് കഴിഞ്ഞ് മഞ്ഞുമ്മൽ പള്ളിനട ബസ് സ്റ്റോപ്പിൽ നിന്ന് സ്വകാര്യ ബസിൽ കയറിയ ഗൗതം ബസിന്‍റെ പുറകിലത്തെ ഡോർ തുറന്ന് റോഡിലേക്ക് പുറകോട്ട് തലയടിച്ച് വീഴുകയായിരുന്നു
Representative Image
Representative Image
Updated on

ഏലൂർ : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് അബദ്ധത്തിൽ ഡോർ തുറന്ന് റോഡിലേക്ക് വീണ വിദ്യാർഥിക്ക് പരിക്കേറ്റു. മഞ്ഞുമ്മൽ ഗാർഡിയൻ ഏയ്ഞ്ചൽസ് പബ്ലിക്ക് സ്കൂളിൽ പത്താം ക്ലാസിൽ വിദ്യാർഥി ഗൗതം കൃഷ്ണ (15) യ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കുറ്റിക്കാട്ടുകര മൂക്കേനി വീട്ടിൽ സുർജിത്തിന്‍റെ മകനാണ്. തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് ക്ലാസ് കഴിഞ്ഞ് മഞ്ഞുമ്മൽ പള്ളിനട ബസ് സ്റ്റോപ്പിൽ നിന്ന് സ്വകാര്യ ബസിൽ കയറിയ ഗൗതം ബസിന്‍റെ പുറകിലത്തെ ഡോർ തുറന്ന് റോഡിലേക്ക് പുറകോട്ട് തലയടിച്ച് വീഴുകയായിരുന്നു.

മഞ്ഞുമ്മൽ ഏലൂർ പാതാളം വഴി ആലുവയ്ക്ക് സർവീസ് നടത്തുന്ന കുരുടം പറമ്പിൽ ബസിൽ നിന്നാണ് ഗൗതം കൃഷ്ണ വീണത്. ബസ് പള്ളിനട ബസ്റ്റോപ്പിൽ നിന്ന് 200 അടിയോളം ഓടി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് സമീപം എത്തിയപ്പോഴാണ് ഗൗതം വീണത്. ഉടൻതന്നെ നാട്ടുകാർ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രി ലെത്തിച്ചു. പിന്നീട് രക്ഷിതാക്കളെത്തി പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരം അല്ലെങ്കിലും രണ്ടുദിവസം നിരീക്ഷണത്തിലാണ് ഗൗതം കൃഷ്ണ .

ബസിൽ നിന്ന് വീണ സമയം റോഡിൽ വലിയ തിരക്കായിരുന്നു വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. വലിയ തിരക്കായിരുന്നെങ്കിലും ഭാഗ്യത്തിന് മറ്റ് വാഹനങ്ങൾ മുട്ടി കൂടുതൽ അപകടമുണ്ടായില്ല.കുട്ടിയുടെ അച്ഛൻറെ പരാതിയിൽ ഏലൂർ പോലീസ് കേസെടുത്തു.

Trending

No stories found.

Latest News

No stories found.