അടിമാലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി അത്യാസന്ന നിലയിലായിരുന്ന യുവാവ് മരണപ്പെട്ടു

ആത്മഹത്യാ ശ്രമത്തിൽ ഇയാൾക്ക് 90% പൊളളലേറ്റിരുന്നു.
മരണപ്പെട്ട ജിനീഷ്
മരണപ്പെട്ട ജിനീഷ്

കോട്ടയം: വിവാഹം നടക്കാത്തതിലുള്ള വിഷമത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി അത്യാസന്ന നിലയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഈ മാസം 10ന് അടിമാലി സെൻട്രൽ ജങ്ഷനിൽ വച്ച് പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തിയ പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്. ആത്മഹത്യാ ശ്രമത്തിൽ ഇയാൾക്ക് 90% പൊളളലേറ്റിരുന്നു.

അടിമാലിയിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്. മാതാവും ഒരു സഹോദരനും മാത്രമാണ് ജിനീഷിന് ഉള്ളത്. സഹോദരനും വിവാഹം കഴിച്ചിട്ടില്ല.

വിവാഹം നടക്കാത്തതിലുള്ള വിഷമം ഇയാൾ പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്ന് തന്നെയാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com