കരുവന്നൂര്‍ പുഴയില്‍ ചാടിയ ആയുർവേദ ഡോക്‌ടറുടെ മൃതദേ​ഹം കണ്ടെത്തി

ഇ​ന്നലെ ഉച്ചയോടെ ഒരു യു​വ​തി ക​രു​വ​ന്നൂ​ര്‍ പു​ഴ​യി​ല്‍ ചാ​ടി​യ​താ​യി നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്
ട്രേ​സി
ട്രേ​സി

ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ര്‍ പു​ഴ​യി​ല്‍ ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചി​റ​യ്ക്ക​ല്‍ സ്വ​ദേ​ശി​യും ആ​യു​ര്‍വേ​ദ ഡോ​ക്റ്റ​റു​മാ​യ ക​രോ​ട്ട് വീ​ട്ടി​ല്‍ വ​ര്‍ഗീ​സി​ന്‍റെ മ​ക​ള്‍ ട്രേ​സി (24) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഒ​രു യു​വ​തി ക​രു​വ​ന്നൂ​ര്‍ പു​ഴ​യി​ല്‍ ചാ​ടി​യ​താ​യി നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. പൊ​ലീ​സും ഫ​യ​ര്‍ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. തു​ട​ര്‍ന്ന് തൃ​ശൂ​രി​ല്‍ നി​ന്നും സ്കൂ​ബ ടീം ​എ​ത്തി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ വൈ​കി​ട്ട് 3.30നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com