സുമംഗല ഫിലിം സൊസൈറ്റി സുവർണ്ണ ജൂബിലി; രാജ്യാന്തര ചലച്ചിത്രമേള സെപ്റ്റംബർ 12,13 തീയതികളിൽ

ഫിലിം ഫെസ്റ്റിവൽ ബുക്കിന്‍റെ പ്രകാശനം നിർവഹിച്ചു
MLA Shibu Thekkumpuram releases the book for the International Film Festival, held as part of the Sumangala Film Society's Golden Jubilee celebrations.

സുമംഗല ഫിലിം സൊസൈറ്റി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ബുക്കിന്‍റെ പ്രകാശനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിക്കുന്നു

Updated on

കോതമംഗലം: കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യാന്തര ചലച്ചിത്ര മേള സെപ്റ്റംബർ 12,13 തീയതികളിൽ നടക്കും. കോതമംഗലം പൊതുമരാമത്ത് വകുപ്പ് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ ഒൻപത് മുതൽ രാത്രി 8.30 വരെയാണ് പ്രദർശനം. ഫിലിം ഫെസ്റ്റിവൽ ബുക്കിന്‍റെ പ്രകാശനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. ടി.ഇ. കുര്യൻ, ആന്‍റണി പുളിക്കൽ, കെ. ഒ. കുര്യാക്കോസ്, ബേസിൽ എം. മാലി, മുഹമ്മദ്‌ ടി. കുന്നേൽ, കെ.പി. മോഹനൻ, വിദ്യാസാഗർ എന്നിവർ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com