''ഞാനും ബിജെപിയും മുനമ്പം ഭൂസമരത്തിനൊപ്പം'', വഖഫ് ബോർഡിനെതിരേ സുരേഷ് ഗോപി

വർഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം തള്ളിയ സമര സമിതി, സർക്കാരും പ്രതിപക്ഷവും തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നും ആരോപിച്ചു
Suresh Gopi addressing Munambam strike
മുനമ്പം ഭൂസമര വേദിയിൽ സംസാരിക്കുന്ന സുരേഷ് ഗോപി
Updated on

കൊച്ചി: എറണാകുളം മുനമ്പം നിവാസികളുടെ ഭൂസമരത്തിന് പരസ്യ പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുനമ്പത്തിന് ഒപ്പം താനും ബിജെപിയും ഉണ്ടാകുമെന്ന് സുരേഷ് ഗോപി സമരവേദിയിൽ പ്രഖ്യാപിച്ചു. വർഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം തള്ളിയ സമര സമിതി, സർക്കാരും പ്രതിപക്ഷവും തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നും ആരോപിച്ചു.

മുനമ്പത്തെ അറുനൂറോളം കുടുംബങ്ങളാണ് കുടിയിറക്ക് ഭീക്ഷണി നേരിടുന്നത്. റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് 2021 മുതൽ സമര രംഗത്താണ് മുനമ്പം നിവാസികൾ.

1902ൽ ഫാറൂഖ് കോളേജിൽ നിന്ന് പണം കൊടുത്തു വാങ്ങിയ ഭൂമി, വഖഫ് ബോർഡിന്‍റെതാണെന്ന വാദമാണ് നിലവിലെ തർക്കത്തിന് കാരണം. വിശ്വസിച്ച പാർട്ടി പോലും ചതിച്ചെന്ന് പറഞ്ഞ സമരക്കാർ സ്ഥലം എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തിരിഞ്ഞു നോക്കിയില്ലെന്നും ആരോപിച്ചു.

ഇതിനിടെയാണ് മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയത്. പുതിയ വാഗ്ദാനങ്ങൾ നൽകാനല്ല താൻ വന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി പാർലമെന്‍റിൽ നിരന്തരം താൻ ഈ വിഷയം ഉന്നയിക്കാറുണ്ടെന്ന് വ്യക്തമാക്കി. ഭരണ-പ്രതിപക്ഷ നേതാക്കൾ മുനമ്പത്തേക്ക് വരാറില്ലെന്ന സമരക്കാരുടെ ആക്ഷേപത്തെ കൂട്ടുപിടിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

സർക്കാരിൽ നിന്നും കോടതിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പള്ളി വികാരി ആന്‍റണി തറയിൽ പറഞ്ഞു. ഭൂസംരക്ഷണ സമതിയുടെ നേത്യത്വത്തിൽ നടക്കുന്ന റിലേ സത്യഗ്രഹ സമരം 18 ദിവസം പിന്നിട്ടു.

Trending

No stories found.

Latest News

No stories found.