
ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ
കട്ടപ്പന: വാഴവര വാകപ്പടിയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വാകപ്പടി കുളത്തപ്പാറ വീട്ടിൽ സുനിൽ കുമാറാണ് (46) അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് സുനിൽകുമാർ ഭാര്യ മോളമ്മയെ കുത്തിയത്. കുത്തേറ്റ മോളമ്മയെ പ്രദേശവാസികളും പൊലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്ടപ്പന പൊലീസ് സ്ഥലത്തെത്തിയതും പ്രതി സമീപത്തെ ഏലത്തോട്ടത്തിൽ ഒളിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ രാത്രി ഒരു ഒരു മണിയോടെ പ്രതിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
കട്ടപ്പന സിഐ ടി.സി. മുരുകൻ, എസ്‌ഐ എ.ബി. ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.