വിദ്യാർഥിക്കു നേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

ബാലുശേരിയിൽ നിന്നു സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
Suspect arrested for sexually assaulting student

വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

Updated on

കോഴിക്കോട്: താമരശേരിയിൽ വിദ്യാർഥിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കട്ടിപ്പാറ സ്വദേശി അബ്ദുൽ അസീസാണ് അറസ്റ്റിലായത്. തിങ്കളാഴ്ച സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിക്കു നേരെയാണ് പ്രതിയുടെ ലൈംഗിക അതിക്രമമുണ്ടായത്.

ബാലുശേരിയിൽ നിന്നു സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സ്കൂളിലെത്തിയ വിദ്യാർഥി അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. വിദ്യാർഥിനി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബസ് ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച പ്രതിയുടെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com