കൊല്ലത്ത് നാലര വയസുകാരന് അധ്യാപികയുടെ ക്രൂര മർദനം

കുട്ടിയെ കുളിപ്പിക്കാനായി അമ്മ വസ്ത്രം മാറ്റിയപ്പോഴാണ് കുട്ടിയുടെ കാലുകളിൽ പാട് ശ്രദ്ധിച്ചത്.
Teacher brutally beats up four-and-a-half-year-old boy in Kollam

കൊല്ലത്ത് നാലര വയസുകാരന് നേരെ അധ്യാപികയുടെ ക്രൂര മർദനം

Updated on

കൊല്ലം: ഏരൂരിൽ നാലര വയസുകാരനെ അങ്കണവാടി ടീച്ചർ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. കുട്ടിയുടെ കാലിന്‍റെ തുടയിൽ രക്തം കട്ടപിടിക്കും വിധം അധ്യാപിക നുള്ളിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുട്ടിയെ കുളിപ്പിക്കാനായി അമ്മ വസ്ത്രം മാറ്റിയപ്പോഴാണ് കുട്ടിയുടെ കാലുകളിൽ പാട് ശ്രദ്ധിച്ചത്. കാലിലെ പാടിനെക്കുറിച്ച് അമ്മ കുട്ടിയോട് ചോദിച്ചതോടെയാണ് അധ്യാപിക ഉപദ്രവിച്ച വിവരം വീട്ടുകാരോട് കുട്ടി പറഞ്ഞു.

തുടർന്ന് വീട്ടുകാർ‌ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. നിലവില്‍ അധ്യാപികയ്ക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞയുടനെ കുട്ടിയുടെ രക്ഷിതാക്കൾ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിരുന്നു.

കുട്ടിയെ ഉപദ്രവിച്ച ടീച്ചറോടും സംസാരിച്ചു. തന്നോട് ക്ഷമിക്കണം എന്നാണ് ടീച്ചര്‍ രക്ഷിതാക്കളോട് പറഞ്ഞത്. കുട്ടിയെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അധ്യാപികി കുട്ടിയെ ഉപദ്രവിച്ചതെന്നാണ് വിശദീകരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com