ആളില്ലാതിരുന്ന വീട്ടിൽ നിന്ന് ടെലിവിഷനും സിസിടിവിയുടെ ഹാർഡ് ഡിസ്കും കവർന്നു

വീടിന്‍റെ മുൻ വശത്തെ ജനലഴികൾ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
Television and CCTV hard disk stolen from unoccupied house

ആളില്ലാതിരുന്ന വീട്ടിൽ നിന്ന് ടെലിവിഷനും സിസിടിവിയുടെ ഹാർഡ് ഡിസ്കും കവർന്നു

Updated on

കോതമംഗലം: പോത്താനിക്കാട് ആളില്ലാതിരുന്ന വീട്ടിൽ നിന്ന് ടെലിവിഷനും സിസിടിവിയുടെ ഹാർഡ് ഡിസ്കും കവർന്നു. ചെട്ടിയാംകുടിയിൽ അഖിലിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വീടിന്‍റെ മുൻ വശത്തെ ജനലഴികൾ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അഖിലും കുടുബവും സ്ഥലത്തുണ്ടായിരുന്നില്ല. പോത്താനിക്കാട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com