temple in thiruvalla was destroyed

തിരുവല്ലയിൽ ആൽമരം കടപുഴകി വീണ് ക്ഷേത്രം തകർന്നു

തിരുവല്ലയിൽ ആൽമരം കടപുഴകി വീണ് ക്ഷേത്രം തകർന്നു

പത്തനംതിട്ടയ്ക്ക് പുറമേ കോഴിക്കോടും കനത്ത വേനൽ മഴ പെയ്തു
Published on

പത്തനംതിട്ട: ആൽമരം കടപുഴകി വീണ് തിരുവല്ലയിൽ ക്ഷേത്രം തകർന്നു. മീന്തലക്കര ധർമശാസ്താ ക്ഷേത്രമാണ് തകർന്നത്. ആർക്കും പരുക്കേറ്റിട്ടില്ല.ക്ഷേത്ര വളപ്പിൽ നിന്ന മരം ആണ് കടപുഴകി വീണത്. ശക്തമായ കാറ്റും മഴയും ഉണ്ടായതോടെയാണ് മരം കടപുഴകിയത്.

അതേസമയം, പത്തനംതിട്ടയ്ക്ക് പുറമേ കോഴിക്കോടും കനത്ത വേനൽ മഴ പെയ്തു. ചാത്തമംഗലം, മുക്കം മേഖലയിലാണ് കനത്ത മഴ പെയ്തത്. വരും ദിവസങ്ങളിലും കേരളത്തിലെ വിവിധയിടങ്ങളിൽ വേനൽമഴ കിട്ടാനുള്ള സാധ്യതയുണ്ട്.

logo
Metro Vaartha
www.metrovaartha.com