നാല്പത് വർഷത്തോളം പഴക്കമുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു

താഴ്ന്ന കിണറിലെ വെള്ളം കലങ്ങിയ നിലയിലാണ്
നാല്പത് വർഷത്തോളം പഴക്കമുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു
താഴ്ന്ന കിണറുകൾ
Updated on

കളമശേരി: ഏലൂർ ഫെറി റോഡിൽ വീട്ടിലെ കിണർ ഇടിഞ്ഞ് താഴന്നു. പച്ചമുക്കിൽ റേഷൻ കടക്ക് സമീപം കണ്ണോത്ത് വീട്ടിൽ കെ ജെ അലക്‌സിന്റെ വീട്ടിലെ കിണറാണ് വെള്ളി വെളുപ്പിന് ഇടിഞ്ഞ് താഴ്ന്നത്. റേഷകട നടത്തുന്ന അലക്സിന്റെ കുടുംബം കുടിവെള്ളത്തിനായി ഉപയോഗിച്ചു വരുന്നതാണ് കിണർ.

കിണറിന്റെ നാല് റിങ്ങ് താഴന്നിട്ടുണ്ട്. നാല്പത് വർഷത്തോളം പഴക്കമുള്ള കിണറിന് 20 റിങ്ങ് താഴ്ചയുണ്ട്. താഴ്ന്ന കിണറിലെ വെള്ളം കലങ്ങിയ നിലയിലാണ്.

മഞ്ഞുമ്മൽ 26-ാം വാർഡിലും മറ്റൊരു കിണർ ഏതാണ്ട് ഇതേ സമയത്ത് ഇടിഞ്ഞുതാഴ്ന്നു. കോളരിക്കൽ വീട്ടിൽ കെ ജി ജെയിംസിന്റെ കിണറാണ് വെള്ളി വെളുപ്പിന് ഇടിഞ്ഞുതാഴ്ന്നത്. വീട്ടുകാർ ഉപയോഗിച്ചുകൊണ്ടിരുന്ന കിണറാണ് ഇത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com