
രണ്ടാം കൂനൻ കുരിശു സത്യത്തിന്‍റെ 6-ാം വാർഷികം ആഘോഷിച്ചു
കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്‍റെ ആറാം വാർഷികം ആഘോഷിച്ചു. മലങ്കരയുടെ യാക്കോബ് ബുർദ്ദോനോ കാലം ചെയ്ത ഭാഗ്യ സ്മരണാർഹനായ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ 2019 ഒക്ടോബർ ആറാം തീയതി യാക്കോബായ സുറിയാനി സഭാ വിശ്വാസികൾ രണ്ടാം കൂനൻ കുരിശു സത്യം നടത്തിയത്.
കോതമംഗലം മേഖലയുടെ മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് തിരുമേനി തിരിതെളിയിച്ച് വാർഷിക യോഗം ഉദ്ഘാടനം ചെയ്തു. യൽദോ മാർ ബസേലിയോസ് ബാവ കാലം ചെയ്തപ്പോൾ സ്വയം പ്രകാശിച്ച കൽക്കുരിശിൽ ആലാത്ത് കെട്ടി അതിൽ പിടിച്ചു കൊണ്ട് വിശ്വാസികൾ പള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി ചൊല്ലി കൊടുത്ത സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി.
മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, സഹ വികാരിമാരായ ഫാ. സാജു കുരിക്കപിള്ളിൽ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ കെ. കെ. ജോസഫ്, എബി ചേലാട്ട്, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ സലിം ചെറിയാൻ, ബിനോയി തോമസ്, ഏലിയാസ് വർഗീസ്, ഡോ. റോയി മാലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. സഭയിലെ അനേകം വൈദീകരും ആയിരക്കണക്കിന് വിശ്വാസികളും ആറാം വാർഷികത്തിൽ പങ്കു ചേർന്നു.