തലക്കോട് ഓട്ടത്തിനിടയിൽ കാർ കത്തി നശിച്ചു

ഓടിക്കൂടിയ നാട്ടുകാർ മോട്ടോറിന്‍റെ സഹായത്തോടെ വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി.
The car was destroyed by fire
kothamangalam
Updated on

കോതമംഗലം: ഓട്ടത്തിനിടയിൽ കാർ കത്തി നശിച്ചു. തലക്കോട് മുള്ളരിങ്ങാട് റോഡിൽ മുസ്ലീം പള്ളിക്ക് സമീപമാണ് കാർ കത്തിയത്. ചൊവ്വെ വൈകിട്ട് അഞ്ചര മണിയോടെയാണ് കാർ കത്തിയത്. മഹീന്ദ്ര കെ യു വി കാറാണ് കത്തി നശിച്ചത്.

ഓടിക്കൂടിയ നാട്ടുകാർ മോട്ടോറിന്‍റെ സഹായത്തോടെ വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി. കോതമംഗലം ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com