കോതമംഗലത്തു നിന്നുമുള്ള ആദ്യ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസിന് തുടക്കമായി

ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ എംഎൽഎ യ്ക്ക് സ്വീകരണം നൽകി.
The first Link Fast Passenger Bus service from Kothamangalam has started

കോതമംഗലം ഡിപ്പോയ്ക്കായി അനുവദിച്ച ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസിന്‍റെ ആദ്യ സർവീസ് ആന്‍റണി ജോൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു. 

Updated on

കോതമംഗലം: കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള ആദ്യ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസിന് തുടക്കമായി. കോതമംഗലം ഡിപ്പോയ്ക്കായി അനുവദിച്ച ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസിന്‍റെ ആദ്യ സർവീസ് ആന്‍റണി ജോൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

ചടങ്ങിൽ എഫ്ഐടി ചെയർമാൻ ആർ. അനിൽകുമാർ, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, കൗൺസിലർ ഷിബു കുര്യാക്കോസ്, കേരള കോൺഗ്രസ് (ബി) മണ്ഡലം പ്രസിഡന്‍റ് ബേബി പൗലോസ്, കെഎസ്ആർടിസി പെൻഷൻ യൂണിയൻ പ്രസിഡന്‍റ് ബാബു കൈപ്പിള്ളി, ജനറൽ കൺട്രോൾ ഇൻസ്പെക്റ്റർ അനസ് ഇബ്രാഹിം, ബിടിസി കോഡിനേറ്റർ എൻ.ആർ. രാജീവ്, ചാർജ്മാൻ സീമോൻ, സ്പെഷ്യൽ അസിസ്റ്റന്‍റ് പ്രീറ്റ്സി പോൾ, കേരള വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം സെക്രട്ടറി റെനി പഴുക്കാളി, അങ്ങാടി മർച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് മോട്ടി, സെക്രട്ടറി ബെന്നി, കോതമംഗലം നിയോജക മണ്ഡലം വനിതാ പ്രസിഡന്‍റ് ആശാ ലില്ലി തോമസ്, ഏബിൾ ബേബി, ടി.പി. തമ്പാൻ എന്നിവർ സന്നിഹിതരായിരുന്നു.

കോതമംഗലം കെഎസ്ആർടിസി ഡിപ്പോയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ആദ്യമായി എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസും, ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസും അനുവദിക്കുന്നതിന് നേതൃത്വം കൊടുത്ത ആന്‍റണി ജോൺ എംഎൽഎയ്ക്ക് ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ സ്വീകരണം നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com