

കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിലെ ജനത്തിരക്ക്
കോതമംഗലം: കോതമംഗലത്തെ മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന്‍റെ പ്രധാന പെരുന്നാൾ ദിവസമായ ശനിയാഴ്ച രാവിലെ അർപ്പിക്കപ്പെട്ട ഒന്നാമത്തെയും രണ്ടാമത്തെയും വിശുദ്ധ കുർബാനകളിൽ എബ്രഹാം മോർ സേവേറിയോസ്, തോമസ് മോർ തീമോത്തിയോസ് എന്നിവർ കാർമികത്വം വഹിച്ചു. മൂന്നാമത്തെ വിശുദ്ധ കുർബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പ്രധാന കാർമികത്വം വഹിച്ചു.
ഏലിയാസ് മോർ യൂലിയോസ്, മാത്യൂസ് മോർ അന്തിമോസ് എന്നിവർ സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് ചക്കാലക്കുടി ചാപ്പലിലേക്ക് പ്രദക്ഷിണം നടന്നു. ആയിരക്കണക്കിന് ആളുകൾ പ്രദിക്ഷണത്തിന് പങ്കുചേർന്നു. പതിവ് പോലെ ചക്കാല തറവാട്ടിലെ പിൻ തല മുറക്കാരൻ പുതീക്കൽ സുരേഷ് പ്രദക്ഷിണത്തിനു കോൽ വിളക്കേന്തി. എംബിട്സ് എൻജിനീയറിങ് കോളെജിന്‍റെ ആഭിമുഖ്യത്തിൽ എൽഇഡി വാൾ ഷോ - ' കർണാക് 26 ' പള്ളിയങ്കണത്തിൽ നടന്നു.
ചക്കാലക്കുടി ചാപ്പലിലേക്ക് നടന്ന പ്രദക്ഷിണത്തിൽ നിന്ന്
ഞായറാഴ്ച രാവിലെ 6.30ന് നടക്കുന്ന കുർബാനയ്ക്ക് ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. 8.30ന് നടക്കുന്ന രണ്ടാമത്തെ വിശുദ്ധ കുർബാനയ്ക്ക് മാത്യൂസ് മോർ അപ്രേം കാർമികത്വം വഹിക്കും. വൈകിട്ട് 6.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഏലിയാസ് മോർ യൂലിയോസ് കാർമികത്വം വഹിക്കും. 11ാം തീയതി വരെ ദീപാലങ്കാരങ്ങൾ ഉണ്ടായിരിക്കും.