
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ക്ഷേത്രത്തിൽ മോഷണം. ചെത്തുകടവ് തേവർക്കണ്ടി പുലിക്കാവിൽ ദേവസ്ഥാനത്താണ് മോഷണം നടന്നത്.
ഓഫിസിന്‍റെ പൂട്ട് പൊളിച്ച് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന 5000 ത്തോളം രൂപയും ക്ഷേത്രമുറ്റത്തെ ഭണ്ഡാരം പൊളിച്ച് അതിനകത്തുള്ള പണവും മോഷ്ടിച്ചതായി ക്ഷേത്ര കമ്മിറ്റി പൊലീസിൽ പരാതി നൽകി. പ്രദേശത്ത് സമീപകാലങ്ങളിലായി ക്ഷേത്രങ്ങളിൽ മോഷണം പതിവാകുന്നതായും നാട്ടുകാർ ആരോപിച്ചു.