ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്‍റെ ആക്സിൽ ഒടിഞ്ഞു; ബസ് പാഞ്ഞുകയറി 3 വിദ്യാർഥികൾക്ക് പരുക്ക്

ആലപ്പുഴയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
thiruvalla KSRTC bus accident 3 students injured

ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്‍റെ ആക്സിൽ ഒടിഞ്ഞു; ബസ് പാഞ്ഞുകയറി 3 വിദ്യാർഥികൾക്ക് പരുക്ക്

file image
Updated on

പത്തനംതിട്ട: തിരുവല്ലയിൽ കെഎസ്ആർടിസി ബസ് പാഞ്ഞുകയറി മൂന്ന് വിദ്യാർഥികൾക്ക് പരുക്ക്. ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ആക്സിൽ ഒടിഞ്ഞതോടെ ബസിന്‍റെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

ആലപ്പുഴയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രം ചന്തയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് അപകടമുണ്ടാകുന്നത്.

ഈ സമയം, സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥികൾക്കുമേൽ നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറുകയായിരുന്നു.

അപകടത്തിൽ നെടുമ്പ്രം വിജയ വിലാസം വീട്ടിൽ കാർത്തിക് സായ് (14), മാലിപറമ്പിൽ വീട്ടിൽ ആശിഷ് ശിഖ (14), നെടുമ്പ്രം കുറ്റൂർ വീട്ടിൽ ദേവജിത്ത് സന്തോഷ്(15) എന്നിവർക്കാണ് പരുക്കേറ്റത്. മൂവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ തലയ്ക്കു പരുക്കേറ്റ കാർത്തിക്കിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com