ഫുട്ട് പാത്തിലൂടെ പോയ വിദ്യാർഥിനികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു

പരുക്കേറ്റ കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Girls walking on the sidewalk were hit and run over by an out-of-control bike

ഫുട്ട് പാത്തിലൂടെ പോയ വിദ്യാർഥിനികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു

Updated on

തിരുവനന്തപുരം: നാലാഞ്ചിറയിൽ നടപ്പാതയിലൂടെ നടന്നുപോയ പെൺകുട്ടികളെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ട്യൂഷന് പോകുന്നതിനിടെ പെൺകുട്ടികളെ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു. ടെക്നോപാർക്ക് ജീവനക്കാരനാണ് ബൈക്കോടിച്ചത്. ഇയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പരുക്കേറ്റ കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളെ വാഹനം ഇടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അപകടത്തിൽ മണ്ണന്തല പൊലീസ് കേസെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com