

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
file image
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ കോടതി ജീവപര്യന്തം ശിക്ഷിച്ച ഹരിദാസ് (58) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ ജയിൽ വർക്‌ഷോപ്പിനുള്ളിലാണ് ഹരിദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളം ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.