thiruvananthapuram school food poisoning

നാവായിക്കുളം എൽപി സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 25 കുട്ടികൾ ചികിത്സതേടി

symbolic image

നാവായിക്കുളം എൽപി സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 25 കുട്ടികൾ ചികിത്സ തേടി

സ്‌കൂൾ അധികൃതർ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ വിവരമറിയിച്ചില്ലെന്ന് ആരോപണം
Published on

തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവൺമെന്‍റ് എൽപി സ്‌കൂളിൽ ഭക്ഷ്യവിഷബാധ. 25 കുട്ടികൾക്കാണ് ഉച്ചഭക്ഷണത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവരെ പാരിപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തെക്കുറിച്ച് സ്‌കൂൾ അധികൃതർ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും വിളമ്പിയിരുന്നു. ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

രണ്ടു കുട്ടികൾ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. നാവായിക്കുളം വെട്ടിയറ സ്വദേശി ചിരഞ്ജീവി (8), കിഴക്കനേല സ്വദേശി വജസ് (6) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മാറ്റിയ കുട്ടികളും നിരീക്ഷണത്തിലാണ്.

logo
Metro Vaartha
www.metrovaartha.com