പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിന്‍റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് അറിവ് പകരുക എന്നതാണ് വിവിധ ജില്ലകളിൽ പിഐബി സംഘടിപ്പിക്കുന്ന ഇത്തരം ശില്പശാലകളുടെ ലക്ഷ്യം.
മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Updated on

കോട്ടയം: തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കോട്ടയം പ്രസ് ക്ലബുമായി ചേർന്ന് പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി 'വാർത്താലാപ്' എന്ന പേരിൽ ഏകദിന മാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

ഗ്രാമീണ മേഖലയിലേയ്ക്ക് ഇറങ്ങി ചെന്ന് അവരുടെ ആവശ്യം തിരിച്ചറിയുകയാണ് പ്രാദേശിക മാധ്യമശിൽപശാലയുടെ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന പിഐബി തിരുവനന്തപുരം അഡീഷണല്‍ ഡയറക്റ്റര്‍ ജനറല്‍ വി. പളനിച്ചാമി പറഞ്ഞു. കോട്ടയം പ്രസ് ക്ലബ് പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് പണിക്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കേന്ദ്ര സർക്കാരിന്‍റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് അറിവ് പകരുക എന്നതാണ് വിവിധ ജില്ലകളിൽ പിഐബി സംഘടിപ്പിക്കുന്ന ഇത്തരം ശില്പശാലകളുടെ ലക്ഷ്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com