മാലിന്യനീക്കം സ്തംഭിച്ചു; തൃക്കാക്കരയിൽ പകര്‍ച്ചവ്യാധി ഭീഷണി

മാലിന്യക്കെട്ട് മൂലം രോഗഭീതി; നഗരസഭാ പ്രദേശം ദുര്‍ഗന്ധപൂരിതം
Waste, symbolic illustration
Waste, symbolic illustrationImage by pch.vector on Freepik

തൃക്കാക്കര: തൃക്കാക്കര നഗരസഭയില്‍ മാലിന്യം നീക്കം സ്തംഭനാവസ്ഥയില്‍. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായതിനാല്‍ നഗരസഭക്ക് സമീപം മാലിന്യം കെട്ടിക്കിടക്കുന്നു. ഹരിത കര്‍മ സേനാംഗങ്ങള്‍ നഗരസഭപ്രദേശത്തെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം നഗരസഭയുടെ കളക്ഷന്‍ കേന്ദ്രത്തില്‍ കെട്ടി കിടക്കുകയാണ്.

ഒരു ദിവസം പത്ത് മുതല്‍ പതിമൂന്ന് ടണ്‍ മാലിന്യം മാത്രമാണ് സ്വകാര്യ ഏജന്‍സി നഗരസഭയില്‍ നിന്നും എടുക്കുന്നത്. ജനുവരി മുതല്‍ ആഴ്ചയില്‍ രണ്ടു ദിവസം വീതം വീടുകളില്‍ നിന്നും 20ഓട്ടോകളില്‍ ശേഖരിക്കുന്ന മാലിന്യത്തില്‍ രണ്ട് ടണ്ണില്‍ കൂടുതൽ വരുന്ന മാലിന്യമാണ് കെട്ടിക്കിടക്കുന്നത്.

നഗരസഭയ്ക്ക് സമീപമുള്ള റോഡിലൂടെ മൂക്ക് പൊത്താതെ നാട്ടുകാര്‍ക്ക് നടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം മാലിന്യ ശേഖരണം നടത്തുന്ന ഹരിത കര്‍മസേനാഗംങ്ങളും പകര്‍ച്ചവ്യാധി ഭീതിയില്‍ ആണ്. ദിവസവും ശേഖരിക്കുന്ന മാലിന്യങ്ങള്‍ അതാതു ദിവസം തന്നെ കയറ്റി വിടാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നഗരസഭ ആരോഗ്യ വിഭാഗം ശ്രമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com