തൃക്കാക്കരയിലെ നൈറ്റ് ലൈഫ് നിയന്ത്രണം മാറ്റിവച്ചു

കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല
നഗരത്തിലെ ഒരു തട്ടുകട, പ്രതീകാത്മക ചിത്രം.
നഗരത്തിലെ ഒരു തട്ടുകട, പ്രതീകാത്മക ചിത്രം.
Updated on

കൊച്ചി: തൃക്കാക്കര നഗരസഭയിലെ രാത്രി നിയന്ത്രണങ്ങള്‍ ഉടന്‍ നടപ്പാക്കില്ല. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. ഹോട്ടലുടമകളും, ടെക്കികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് തൃക്കാക്കര നഗരസഭ പരിധിയില്‍ 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുക എന്ന തീരുമാനത്തിലെത്തിയത്. അടുത്ത ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കടകള്‍ പൂര്‍ണമായും അടച്ചിടുക. ഇന്നലെ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം അന്തിമമാകുമെന്നും, തീരുമാനം അന്തിമമായി നടപ്പാക്കുമെന്നുമാണ് നഗരസഭ അധ്യക്ഷ രാധാമണി പിള്ള പറഞ്ഞിരുന്നത്.

എന്നാല്‍ കൗണ്‍സില്‍ യോഗത്തില്‍ വിഷയം അജണ്ടയില്‍ പോലും ഉള്‍പ്പെടുത്തിയില്ല. ചില കൗണ്‍സിലര്‍മാര്‍ വിഷയം ഉന്നയിച്ചെങ്കിലും മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി വിശദീകരണം തേടിയെങ്കിലും വിഷയം പഠിച്ച് പിന്നീട് തീരുമാനമെടുക്കാം എന്നുപറഞ്ഞ് നഗരസഭാ അധ്യക്ഷ വിഷയം തള്ളുകയായിരുന്നു. ഇപ്പോള്‍ നടപ്പാക്കുന്നില്ല എന്നും പിന്നീട് വിശദമായി പഠിച്ചതിന് ശേഷം തീരുമാനിക്കാമെന്നും അധ്യക്ഷ.

ഇന്‍ഫോപാര്‍ക്ക് സ്മാര്‍ട്ട് സിറ്റി കലക്റ്ററേറ്റ് തുടങ്ങിയ ഇടങ്ങളിലെ ആളുകളെ ഏറെ ബാധിക്കുന്നതായിരുന്നു തീരുമാനം. ഇതിനെതിരേ പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് പിന്‍വാങ്ങല്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com