പിക്കപ്പ് വാനിന്‍റെ ടയർ മാറ്റുന്നതിനിടെ പുറകിൽ ലോറിയിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

ടയർ മാറ്റാൻ സഹായിച്ച മറ്റൊരു പിക്കപ്പ് വാൻ ഡ്രൈവർക്കും പരുക്കറ്റു.
thrissur accident one death
thrissur accident one death

തൃശൂർ: ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. തൃശൂർ പട്ടിക്കാട് പിക്കപ്പ് വാനിന്‍റെ പൊട്ടിയ ടയർ മാറ്റുന്നതിനിടെയാണ് പുറകിൽ നിന്നു വന്ന ലോറിയിടിച്ച് ഡ്രൈവർ മരിക്കുകയായിരുന്നു. തമിഴ്നാട്ടുകാരനായ എം മോഹൻകുമാർ (27) ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മോഹൻ കുമാർ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ടയർ മാറ്റാൻ സഹായിച്ച മറ്റൊരു പിക്കപ്പ് വാൻ ഡ്രൈവർക്കും പരുക്കറ്റു. മോഹൻകുമാറിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com